Tuesday, June 15, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്; ആറ് മരണം കൂടി

ഖത്തറില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്; ആറ് മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 533 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,023 പേരാണ് രോഗമുക്തി നേടിയത്. 342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 191 പേര്‍. 9,634 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 6 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 47, 56, 57, 76, 53 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 502. രാജ്യത്ത് ഇതുവരെ 2,00467 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 210,003. ഇന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 516 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 24,615 ഡോസ് വാക്സിന്‍ നല്‍കി. ആകെ 1,787,160 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

 

Most Popular