Friday, July 30, 2021
Home Newsfeed ഖത്തറിന് ആശ്വാസം; പുതിയ കേസുകള്‍ 800ല്‍ താഴെ; രോഗമുക്തി കുത്തനെ ഉയര്‍ന്നു

ഖത്തറിന് ആശ്വാസം; പുതിയ കേസുകള്‍ 800ല്‍ താഴെ; രോഗമുക്തി കുത്തനെ ഉയര്‍ന്നു

ദോഹ: ഖത്തറിറിന് ആശ്വാസം പകര്‍ന്ന് കോവിഡ് രോഗമുക്തിയില്‍ ഇന്ന് വന്‍ വര്‍ധന. പുതിയ കേസുകള്‍ ദിവസങ്ങള്‍ക്കു ശേഷം 800ല്‍ താഴെയെത്തുകയും ചെയ്തു. ഇന്ന് 798 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1297 പേരാണ് രോഗമുക്തി നേടിയത്. 524 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 274 പേര്‍. 21,904 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ ആറു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 39, 40, 49, 57, 60, 69 വയസ്സുള്ളവരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ മറ്റ് അസുഖങ്ങളുള്ളവരായിരുന്നു. ആകെ മരണം 413. രാജ്യത്ത് ഇതുവരെ 178,461 പേര്‍ രോഗമുക്തി നേടി. 200,778 പേരാണ് ആകെ രോഗബാധിതര്‍. ഇന്ന് 83 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 441 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
Six deaths, 798 Covid-19 cases in Qatar on April 23
ALSO WATCH

 

Most Popular