Saturday, April 10, 2021
Home Newsfeed ഖത്തര്‍ മരുഭൂമിയിലെ ശില്‍പ്പം കേട് വരുത്താന്‍ ശ്രമിച്ച ആറുപേര്‍ ആറസ്റ്റില്‍

ഖത്തര്‍ മരുഭൂമിയിലെ ശില്‍പ്പം കേട് വരുത്താന്‍ ശ്രമിച്ച ആറുപേര്‍ ആറസ്റ്റില്‍

ദോഹ: ലോകപ്രശസ്ത ശില്‍പ്പി റിച്ചാര്‍ഡ് സിയേറയുടെ ഈസ്റ്റ് വെസ്റ്റ്/വെസ്റ്റ് ഈസ്റ്റ് ശില്‍പ്പം കേടു വരുത്താന്‍ ശ്രമിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ഖത്തര്‍ മ്യൂസിയംസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

കലാസൃഷ്ടികള്‍ നശിപ്പിക്കുന്നത് ഖത്തര്‍ നിയമപ്രകാരം കുറ്റകരമാണെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു. ശില്‍പ്പം പഴയ രൂപത്തിലാക്കാനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഈയിടെ നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

ഒരു കിലോമീറ്റര്‍ ദൂരത്തിനകത്ത് സ്ഥിതി ചെയ്യുന്ന നാല് സ്റ്റീല്‍ പ്ലേറ്റുകള്‍ ഉള്‍പ്പെട്ടതാണ് ഈസ്റ്റ് വെസ്റ്റ്/വെസ്റ്റ് ഈസ്റ്റ്. സഞ്ചാരികളുടെയും കലാസ്വാദകരുടെയും പ്രധാന ആകര്‍ഷണമായി ഈ ശില്‍പ്പം മാറിയിരുന്നു. മരുഭൂമിയുടെ നടുവില്‍ 14 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്ലേറ്റുകള്‍ ഒരു പ്രത്യേക ഭംഗി തന്നെ സൃഷ്ടിച്ചിരുന്നു. സിക്രീത്തിലെ ബ്രൂഖ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ALSO WATCH

Most Popular