Friday, April 23, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഇന്ന് 251 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഇന്ന് 251 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 229 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ യാത്രക്കാരാണ്. 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 123,893 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഖത്തറില്‍ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 216. ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,834 പേരാണ്. 358 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 56 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് 3 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,344 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,95,768 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Most Popular