ദോഹ: ഖത്തറില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 257 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,21,995 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 214 ആയി.
ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,875 പേരാണ്. 450 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. 52 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. 4 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,902 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,60,267 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.
Small dip in active COVID-19 cases in Qatar as MOPH releases Sunday figures