Thursday, August 5, 2021
Home Newsfeed ബ്രഡ് ടോസ്റ്ററിനകത്ത് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ബ്രഡ് ടോസ്റ്ററിനകത്ത് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ദോഹ: ബ്രഡ് ടോസ്റ്ററിന് അകത്ത് ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്(ഒരിനം ലഹരി മരുന്ന്) പിടികൂടി. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ആണ് രാജ്യത്തേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം പൊളിച്ചത്.

ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് ഖത്തറിലേക്ക് ഈ ലഹരി പദാര്‍ത്ഥം എത്തിച്ചത്. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന കടുത്ത ലഹരി പദാര്‍ത്ഥമാണ് ക്രിസ്റ്റല്‍ മെതാംഫെറ്റാമിന്‍ എന്ന ക്രിസ്റ്റല്‍ മെത്ത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്.
ALSO WATCH

 

Most Popular