Monday, April 12, 2021
Home Gulf Qatar ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി; സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ കലണ്ടര്‍ ഏകീകരിക്കും

ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി; സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ കലണ്ടര്‍ ഏകീകരിക്കും

ദോഹ: ഖത്തറിലെ ഏതാനും സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനയക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷ നല്‍കിയ ആകെ സ്‌കൂളുകളില്‍ എട്ട് ശതമാനത്തിനാണ് അനുമതി നല്‍കിയത്. ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വര്‍ധനവ് മാത്രമാണ് അനുവദിച്ചതെന്ന് സ്വകാര്യ സ്‌കൂള്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ നഅമ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി, പുതിയ കെട്ടിടങ്ങള്‍ പണിയുകയോ പുതുക്കുകയോ ചെയ്തതിനുള്ള ചെലവ്, സ്‌കൂള്‍ കാംപസ് മാറ്റം, വാടക വര്‍ധനവ് തുടങ്ങിയ മതിയായ കാരണങ്ങള്‍ പരിഗണിച്ചാണ് ഏതാനും സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസില്‍ വര്‍ധന അനുവദിച്ചത്.

2021-2022 അധ്യയന വര്‍ഷം ഖത്തറിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളുടെയും സര്‍ക്കാര്‍ സ്‌കൂളുകളുടെയും പഠന ദിനങ്ങളും അവധിയും ഏകീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കുലര്‍ അയച്ചതായി നഅമ പറഞ്ഞു. ഇതുപ്രകാരം എല്ലാ തലങ്ങളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് ആഗസ്ത് 24ന് ആയിരിക്കും.
Some private schools in Qatar will be allowed to increase tuition fees: Ministry
ALSO WATCH

Most Popular