Thursday, June 17, 2021
Home Gulf Qatar ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ രിസാലയുടെ കീഴില്‍ സ്‌പോര്‍ട്ടീവ് കായിക പരിപാടികള്‍

ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ രിസാലയുടെ കീഴില്‍ സ്‌പോര്‍ട്ടീവ് കായിക പരിപാടികള്‍

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഫിറ്റ്‌നസ് വിഭാഗത്തിന് കീഴിലായി പ്രവര്‍ത്തകരില്‍ കായികം നിത്യജീവിത ശൈലിയാകണമെന്ന ലക്ഷ്യത്തോടെ വര്‍ഷം തോറും നടത്തി വരുന്ന സ്‌പോര്‍ട്ടീവ് കായിക പരിപാടികള്‍ ഈ വര്‍ഷവും ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സമുചിതമായി സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ചു ഗ്രൗണ്ടുകളില്‍ കൂടിച്ചേര്‍ന്നുള്ള കായിക പരിപാടികള്‍ക്ക് പകരം ഓണ്‍ലൈന്‍ ആയാണ് ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ 12 സെക്ടറുകളില്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ സൗകര്യപ്രദമായ രീതിയില്‍ സ്വന്തം റൂമുകളില്‍ വച്ചോ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കാത്ത രീതിയില്‍ ഒരുമിച്ചു കൂടിയോ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. പുഷ് അപ്പ്, ജംബിങ് ജാക്ക്, സ്പോര്‍ട് ജോഗിങ്, ബോള്‍ ബൗണ്‍സ്, സ്റ്റെപ് അപ്പ് തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് സെക്ടര്‍ കേന്ദ്രങ്ങളില്‍ അനുമോദന സദസ്സും ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കപ്പെടും.

Most Popular