Sunday, July 25, 2021
Home Gulf Qatar ദോഹ ട്രേഡ് ഫെയര്‍ സപ്തംബര്‍ 24 മുതല്‍; ആറ് മാസത്തിന് ശേഷമുള്ള ആദ്യ എക്‌സിബിഷന്‍

ദോഹ ട്രേഡ് ഫെയര്‍ സപ്തംബര്‍ 24 മുതല്‍; ആറ് മാസത്തിന് ശേഷമുള്ള ആദ്യ എക്‌സിബിഷന്‍

ദോഹ: ഖത്തരി മാര്‍ക്കറ്റേഴ്‌സ് കമ്പനിയും എക്‌സിബിഷന്റ് ആന്റ് കോണ്‍ഫറന്‍സ് സംഘാടകരായ സെക്വില കമ്പനിയും സഹകരിച്ച് സംഘടിപ്പിക്കുന്ന ദോഹ ട്രേഡ് ഫെയര്‍ സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും എക്‌സിബിഷനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണം മൂലം ആറ് മാസത്തിന് ശേഷമാണ് ദോഹയില്‍ ഒരു എക്‌സിബിഷന്‍ വരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംഘാടന രീതിയിലും പ്രദര്‍ശന രീതിയിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും പൂര്‍ണമായ സുരക്ഷയോട് കൂടിയായിരിക്കും പ്രദര്‍ശനം ഒരുക്കുകയെന്നും ഖത്തരി മാര്‍ക്കറ്റേഴ്‌സ് കമ്പനി സിഇഒ ഹസന്‍ ജുമാ പറഞ്ഞു.

5000 ചതുരശ്ര മീറ്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ 140ലേറെ പ്രാദേശിക കമ്പനികളാണ് പങ്കെടുക്കുന്നത്. വസ്ത്രങ്ങള്‍, തുകല്‍, കരകൗശല വസ്തുക്കള്‍, ഗിഫ്റ്റുകള്‍, അബായ, പാദരക്ഷകള്‍, ഫര്‍ണീച്ചറുകള്‍, കാര്‍പറ്റ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി വിവിധ പ്രാദേശിക അന്തര്‍ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാവും.

Stage set for Doha Trade Fair from September 24


 

Most Popular