Wednesday, August 4, 2021
Home Newsfeed ഖത്തറിലേക്കുള്ള യാത്രയ്ക്ക് ഇനിയും തടസങ്ങളോ?പരിഹാരവുമായി അധികൃതർ

ഖത്തറിലേക്കുള്ള യാത്രയ്ക്ക് ഇനിയും തടസങ്ങളോ?പരിഹാരവുമായി അധികൃതർ

ഖത്തറിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട സംശങ്ങൾക്ക് പരിഹാരവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഇഹ്തിറസ് ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള പരിഹാരം തേടുന്നതിനായി നേരിട്ട് ബന്ധപ്പെടാവുന്ന ഫോൺ നമ്പറാണ്‌ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. സാങ്കേതിക സഹായങ്ങള്‍ക്ക് ഖത്തറിലുള്ളവര്‍ 109 എന്ന നമ്പറിലും ഖത്തറിന് പുറത്ത് നിന്നുള്ളവര്‍ +974 4406 9999 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട് ലൈന്‍ നമ്പറായ 16000 എന്ന നമ്പറില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്കും +974 4406 9963 എന്ന നമ്പറില്‍ ഖത്തറിന് പുറത്ത് നിന്നുള്ളവര്‍ക്കും ബന്ധപ്പെടാം. [email protected] എന്ന ഈ മെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

ഖത്തറിലേക്ക് വരുമ്പോള്‍ മുഴുവന്‍ യാത്രക്കാരും ഇഹ്തിറാസ് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ മാറ്റം വന്നിട്ടുണ്ട് . അതായത് രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ മാത്രമേ ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അനുമതി കരസ്ഥമാക്കേണ്ടതുള്ളുവെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട് . ഖത്തര്‍ പൗരന്മാര്‍ക്കും റെസിഡന്റ് വിസയുള്ളവര്‍ക്കും വേണമെങ്കില്‍ ചെയ്യാവുന്നതാണ്. മുന്‍കൂര്‍ രജിസ്‌ട്രേഷനിലൂടെ യാത്രാ നടപടികള്‍ വേഗത്തിലാവുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Most Popular