Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

ദോഹ: ഖത്തറിലെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് നാളെ വൈകീട്ട് വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണം. പകല്‍ സമയത്ത് താപ നില സ്വാഭാവികാവസ്ഥയിലായിരിക്കും.

രാത്രിയിലും സമാനമായ കാലാവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് അനുഭവപ്പെട്ടത്. ദോഹയില്‍ ഇന്ന് പകല്‍ അനുഭവപ്പെടുന്ന പരമാവധി താപ നില 27 ഡിഗ്രി സെല്‍ഷ്യസ്.

Most Popular