Tuesday, June 15, 2021
Home News സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ ഓൺലൈനായി നടത്തിയ ഈദ് സംഗമത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

മുഹമ്മദ് സഹൽ പ്രസിഡന്റാകും, അമ്മാർ അബ്ദുൽ അസീസ്, ഹനാൻ നിസാർ എന്നിവർ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്‌: ബിലാൽ അബ്ദുൽ അസീസ്, ഹഫ്സ ഖാലിദ്, ജ. സെക്രട്ടറി: നൗറീൻ ജലീൽ, ട്രഷറർ: സ്വാലിഹ സമദ് എന്നിവരാണ് മറ്റ് ഭാരവാഹികൾ. അബ്ദുൽറഹ്മാൻ, റസിൻ റസാഖ്,മുഹമ്മദ്‌ സഫർ, ഹുദ സമദ്, നുഹ ജലീൽ എന്നിവർ കമ്മിറ്റ് അംഗങ്ങളാവും.

പരിപാടിയിൽ സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി  ഇൻചാർജ് അഫ്സഹ് ഷാഹു ഈദ് സന്ദേശം കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ അവരുടെ ലോക്ക് ഡൗൺ അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഷോർട് ഫിലിം പ്രദർശിപ്പിച്ചു.

Most Popular