Tuesday, August 3, 2021
Home Gulf Qatar ഖത്തറില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മാറാവ്യാധികളുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാകേണ്ടതില്ല

ഖത്തറില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മാറാവ്യാധികളുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാകേണ്ടതില്ല

ദോഹ: ഖത്തറില്‍ അടുത്ത മാസം സ്‌കൂള്‍ തുറക്കുമ്പോള്‍ മാറാവ്യാധികളുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ ഹാജരാവുന്നതില്‍ നിന്ന് ഇളവ് നല്‍കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍. മാറാവ്യാധികളോട് കൂടിയ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും ഇളവ് ലഭിക്കും.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യ അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖാത്തറാണ് ഇക്കാര്യം അറിയിച്ചത്. ക്ലാസില്‍ ഹാജരാകുന്നതില്‍ ഇളവ് വേണ്ട കുട്ടികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ബന്ധുവിന് മാറാവ്യാധിയുള്ള കേസിലാണെങ്കില്‍ ബന്ധുവിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നാഷനല്‍ അഡ്രസും ഹാജരാക്കണം.

ക്ലാസില്‍ ഹാജരാകുന്നതില്‍ ഇളവ് നല്‍കുമെങ്കില്‍ പരീക്ഷയ്ക്ക് ഈ വിഭാഗത്തില്‍പ്പെട്ടവരും ഇരിക്കേണ്ടി വരും.

പ്രിപറേറ്ററി, സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാണ്്. പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമില്ല. മാസ്‌ക്ക് ധരിച്ച് ക്ലാസിലിരിക്കുന്നതില്‍ ചെറിയ കുട്ടികള്‍ക്ക് ഉണ്ടാവുന്ന പ്രയാസം പരിഗണിച്ചാണ് ഇത്. പ്രൈമറി ക്ലാസ് കുട്ടികള്‍ മാസ്‌ക്ക് ധരിക്കണോ വേണ്ടേ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം.

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കത്തിലായിട്ടുണ്ടെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് മസ്ലമാനി പറഞ്ഞു.

Students with chronic diseases not required to attend classes: Official

Most Popular