Monday, September 27, 2021
Home Gulf Qatar ഖത്തറില്‍ കാണാതായ പ്രവാസിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഖത്തറില്‍ കാണാതായ പ്രവാസിയെ മരിച്ചനിലയില്‍ കണ്ടെത്തി

ദോഹ: ഖത്തറില്‍ കാണാതായ സുദാന്‍ പൗരന്‍ മെര്‍ഗാനി അലി ഹുസൈനെ മരിച്ചനിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പൗത്രന്‍ ഹസന്‍ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.

അല്‍ഷിമേഴ്‌സ് രോഗിയായ മെര്‍ഗാനിയെ ജൂലൈ 30നാണ് കാണാതായത്. ബലിപെരുന്നാള്‍ തലേന്ന് വീടിന് തൊട്ടടുത്തുള്ള മസ്ജിദിലേക്ക് നമസ്‌കാരത്തിനായി പോയ അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. അല്‍ റയ്യാന്‍ ഏരിയക്കടുത്തുള്ള ഗ്രൗണ്ടിലാണ് പോലിസ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മെര്‍ഗാനിയെ കാണാതായ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടി സുഹൃത്തുക്കളും നാട്ടുകാരും പോലിസും ഉള്‍പ്പെടെ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പല സ്ഥലങ്ങളിലും മെര്‍ഗാനിയെ കണ്ടതായി ആളുകള്‍ വിളിച്ചിറിയിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ അവിടെയെത്തുമ്പോഴേക്കും അപ്രത്യക്ഷമായിരുന്നു.

Sudani man missing since july 30 found dead this morning

Most Popular