Thursday, July 29, 2021
Home Gulf Qatar ഖത്തറിലെ കോടതി പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച്ച മുതല്‍ പുനരാരംഭിക്കും

ഖത്തറിലെ കോടതി പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച്ച മുതല്‍ പുനരാരംഭിക്കും

ദോഹ: ഖത്തറിലെ കോടതികളില്‍ കേസുകളിലുള്ള വാദംകേള്‍ക്കല്‍ ഞായറാഴ്ച്ച മുതല്‍ ആരംഭിക്കും. ഖത്തറില്‍ കോവിഡ് നിയന്ത്രണം ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് കോടതി നടപടികള്‍ പുനരാരംഭിക്കുന്നതെന്ന് സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു.

അഭിഭാഷകനും ഹരജിക്കാരനും മാത്രമേ വാദംകേള്‍ക്കല്‍ സെഷനുകളില്‍ പ്രവേശന അനുമതി ഉണ്ടാവൂ. കോടതിക്ക് അകത്ത് പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് കാണിക്കണം. മാസ്‌ക്ക് നിര്‍ബന്ധമാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചുകൊണ്ടായിരിക്കും കോടതി പ്രവര്‍ത്തനം. അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ക്ക് മുന്‍ഗണന നല്‍കും.

Supreme Judicial Council announces gradual resumption of litigation sessions

Most Popular