
ത്വാഹയുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ കണ്ണു കെട്ടി പ്രതിഷേധിച്ചു
ദോഹ: പന്തീരങ്കാവ് യു എ പി എ കേസില്‍ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യൂത്ത് ഫോറം മദീന ഖലീഫ സോണ്‍ കണ്ണു കെട്ടി പ്രതിഷേധിച്ചു. ജാമ്യം നല്‍കിക്കൊണ്ടുള്ള എന്‍ ഐ എ കോടതി വിധിയില്‍ ത്വാഹക്ക് മാത്രമായി ജാമ്യം നിഷേധിച്ച് കൊണ്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച വിധി വിമര്‍ശന വിധേയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് ഫോറം സോണല്‍ ഭാരവാഹികള്‍ പറഞ്ഞു. യു എ പി എയെ വാരിപ്പുണരുന്ന ഇടത് സര്‍ക്കാറിന്റെ നയങ്ങളെ തുറന്നെതിര്‍ക്കുക കൂടിയാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മദീന ഖലീഫ സോണ്‍ പ്രതിനിധി അലി അജ്മല്‍ പറഞ്ഞു. കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിചിത്രവും ഭയാനകവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യു എ പി എ കരിനിയമത്തിനെതിരെയും എന്‍ ഐ എ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെയുമായി സംഘടിപ്പിച്ച കണ്ണ് കെട്ടിയുള്ള പ്രതിഷേധത്തിന് സോണ്‍ പ്രസിഡന്റ് മര്‍ഷദ്, അംജദ്, അലി അജ്മല്‍, മുഹ്സിന് കാപാടന്, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്കി.