Saturday, May 15, 2021
Home Newsfeed ഖത്തര്‍ ലോക കപ്പിന് എത്തുന്നവര്‍ക്കു മുഴുവന്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പദ്ധതി

ഖത്തര്‍ ലോക കപ്പിന് എത്തുന്നവര്‍ക്കു മുഴുവന്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പദ്ധതി

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിന് എത്തുന്ന മുഴുവന്‍ പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തുന്നതിന് ആസൂത്രണം നടക്കുന്നതായി ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച റെയ്‌സിന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇക്കാര്യത്തില്‍ വാക്‌സിന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ആല്‍ഥാനി പറഞ്ഞു. ഇക്കാര്യം സാധ്യമാവുമെന്നാണ് കരുതുന്നത്. ഒരു കോവിഡ് രഹിത ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO WATCH

Most Popular