Friday, June 18, 2021
Home Gulf Qatar തർതീൽ-2021: 12 സെക്ടർ കേന്ദ്രങ്ങളിൽ നടക്കും

തർതീൽ-2021: 12 സെക്ടർ കേന്ദ്രങ്ങളിൽ നടക്കും

ദോഹ: ആര്‍ എസ് സി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പാരായണ മത്സരം ‘തര്‍തീല്‍-2021,’ ഏപ്രില്‍ 1 മുതല്‍ ഖത്വറില്‍ തുടക്കമാവും. സെക്ടര്‍,സെന്‍ട്രല്‍,നാഷണല്‍ കേന്ദ്രങ്ങളില്‍ കിഡ്‌സ്,ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. 56 യൂണിറ്റുകളില്‍ നിന്നും ഒഡീഷനിലൂടെ തിരഞ്ഞെടുത്ത മത്സരാര്‍ത്ഥികളാണ് സെക്ടര്‍ തല മത്സരത്തിനെത്തുക. ഹിഫ്‌ള്, തിലാവത്, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ പ്രഭാഷണം, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ എക്‌സിബിഷന്‍, ഡിജിറ്റല്‍ മാഗസിന്‍ മത്സരങ്ങള്‍ നടക്കും. കെജി ക്ലാസ് മുതല്‍ 33 വയസ് വരെ ഉള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

 

Most Popular