Saturday, June 19, 2021
Home Newsfeed ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന 10 പേര്‍ കൂടി മരിച്ചു; രോഗമുക്തി നിരക്ക് ഇരട്ടിയായി

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന 10 പേര്‍ കൂടി മരിച്ചു; രോഗമുക്തി നിരക്ക് ഇരട്ടിയായി

ദോഹ: ഖത്തറില്‍ ഇന്ന് 708 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1548 പേരാണ് രോഗമുക്തി നേടിയത്. 503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 202 പേര്‍. 20,251 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 10 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു.41, 42, 47, 48, 51, 56, 66, 68, 76, 80 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 428. രാജ്യത്ത് ഇതുവരെ 181,522 പേര്‍ രോഗമുക്തി നേടി. 202,201 പേരാണ് ആകെ രോഗബാധിതര്‍. ഇന്ന് 79 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1084 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
Ten deaths, 705 Covid-19 cases in Qatar on April 25
ALSO WATCH

Most Popular