Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ കോവിഡ് മരണങ്ങള്‍ കുതിക്കുന്നു; ഇന്ന മാത്രം 10 മരണം

ഖത്തറില്‍ കോവിഡ് മരണങ്ങള്‍ കുതിക്കുന്നു; ഇന്ന മാത്രം 10 മരണം

ദോഹ: ഖത്തറില്‍ കോവിഡ് മരണങ്ങള്‍ ഭീതിജനകമാം വിധം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതില്‍ പകുതി പേരും 60 വയസ്സില്‍ താഴെയുള്ളവരാണ്. 39, 40, 47, 54, 57, 62, 64, 69, 75, 76 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. ഇതില്‍ ഏഴ് പേര്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരായിരുന്നു.

ഇന്ന് 978 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 613 പേര്‍ രോഗമുക്തി നേടി. 772 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 206 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 21,965 ആയി.

രാജ്യത്ത് ഇതുവരെ 367 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 194,930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഇതില്‍ 172,598 പേര്‍ രോഗമുക്തി നേടി. ഇന്ന് 176 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1446 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

 

Most Popular