Monday, July 26, 2021
Home Gulf Qatar സ്‌കൂള്‍ തുറക്കും മുമ്പ് മുഴുവന്‍ ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം; പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ മൂന്ന്...

സ്‌കൂള്‍ തുറക്കും മുമ്പ് മുഴുവന്‍ ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം; പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

ദോഹ: ദോഹ: ഖത്തറില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവന്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് കോവിഡ് പരിശോധന നടത്തുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് പൊതു ജാനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ചേര്‍ന്ന് അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തുകയും അവര്‍ രോഗരഹിതരാണെന്ന് ഉറപ്പാക്കുകയും ചെയ്യും. സ്വകാര്യ സ്‌കൂളുകളിലെ ജീനക്കാരുടെ പരിശോധന സ്വകാര്യ ലാബുകളാണ് നടത്തുക. അധ്യാപകര്‍ക്കായിരിക്കും ടെസ്റ്റുകളില്‍ മുന്‍ഗണന. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെ പരിശോധന നടത്തും.

മുഴുവന്‍ സ്‌കൂളുകളും കോവിഡ് പ്രതിരോധ നടപടികളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വീഴ്ച്ചകള്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും. മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Most Popular