Thursday, June 17, 2021
Home Gulf Qatar ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപനം ഫെബ്രുവരി ഒമ്പതിന്

ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപനം ഫെബ്രുവരി ഒമ്പതിന്

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഏഴാമത് എഡിഷന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ഗ്രൗണ്ടില്‍ അരങ്ങേറും. മത്സരനടത്തിപ്പിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചാലിയാര്‍ ദോഹ ഭാരവാഹികള്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യന്‍ അത്ലറ്റുകളും ഖത്തറിലെ പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങളും പരിപാടിയില്‍ സംബന്ധിച്ചിരുന്ന ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് , ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു, കൃത്യമായ അകലങ്ങള്‍ പാലിച്ചു കൊണ്ടുള്ള മത്സരങ്ങളായിരിക്കും നടത്തപ്പെടുക. ചാലിയാര്‍ തീരദേശത്തുള്ള 24 പഞ്ചായത്തുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കുമായാണ് വ്യത്യസ്ത മത്സരങ്ങള്‍ അരങ്ങേറുക.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപനം.ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ (ഫെബ്രുവരി 9, ചൊവ്വാഴ്ച) രാവിലെ 7.00 മുതല്‍ ഉച്ചക്ക് 12 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ഗ്രൗണ്ടില്‍ മുഖ്യാതിഥികളായി ഖത്തര്‍ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍, ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുമെന്ന് , പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫറോക്ക്, ജെനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ്- ചാലിയം, ട്രഷറര്‍ കേശവ് ദാസ് നിലംബൂര്‍, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, കണ്‍വീനര്‍ രതീഷ് കക്കോവ് എന്നിവര്‍ അറിയിച്ചു.

മൂന്നു മാസം നീണ്ടുനിന്ന ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിലെ 4 ഘട്ടങ്ങളിലായി നടത്തിയ ഫുട്‌ബോള്‍ , ക്രിക്കറ്റ് ,നീന്തല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ബാസ്‌കറ്റ്ബാള്‍ ത്രോ , ഷൂട്ട് ഔട്ട് തുടങ്ങീ മത്സരങ്ങള്‍ ഇതിനോടകം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വര്‍ഷം നേരത്തെ തന്നെ കായിക മത്സരങ്ങള്‍ ആരംഭിച്ചത്. സാധാരണ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് മത്സര എന്‍ട്രി എങ്കിലും ഇത്തവണ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ..എല്ലാ ഇന്ത്യക്കാര്‍ക്കും പഞ്ചായത്ത് ടീമില്‍ മത്സരിക്കുന്നതിന് വിരോധമില്ല. ഇത് ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ നമ്മേ പോറ്റുന്ന ഖത്തര്‍ രാജ്യത്തിനായി ഇന്ത്യന്‍ കമ്മ്യുണിറ്റിക്ക് വേണ്ടിയാണ് ഇത്തവണ ചാലിയാര്‍ ദോഹ , നാഷണല്‍ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ചു സ്‌പോര്‍ട്‌സ് ഫെസ്റ്റ് ചാലിയാര്‍ ദോഹ കൊണ്ടാടുന്നത്

Most Popular