Friday, June 18, 2021
Home Gulf Qatar അല്‍ഹുദാ ഹിഫ്ദ് കോഴ്‌സ് തഷ്ജീഇയ്യ സബാഹ് ആരംഭിച്ചു

അല്‍ഹുദാ ഹിഫ്ദ് കോഴ്‌സ് തഷ്ജീഇയ്യ സബാഹ് ആരംഭിച്ചു

ദോഹ: അല്‍ ഹുദാ ഹിഫ്ദ് കോഴ്‌സ് കുട്ടികളുടെ ഖുര്‍ആന്‍ പാരായണം മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു . ഇതിന്റെ ഭാഗമായിഎല്ലാ ദിവസവും രാവിലെ 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ക്ളാസ്സുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. കൂടാതെ ഖുര്‍ആന്‍ മന:പാഠമാക്കുന്നതിന്റെ മാഹാത്മ്യവും ശ്രേഷ്ഠതയും വ്യക്തി സംസ്‌കാരത്തിലൂന്നിയ പ്രത്യേക പരിശീലനങ്ങളും ഉണ്ടായിരിക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു. താഷ്ജിഇയ്യ സബാഹിന് കോഴ്‌സ് ഡയറക്ടര്‍ ഹാഫിസ് അസ്ലം അക്കാദമിക് ഡയറക്ടര്‍ അന്‍ഫസ് നന്മണ്ട, ഹാഫിദ് ഇര്‍ഷാദ് , എന്നിവര്‍ നേതൃത്വം വഹിച്ചു. കോഴ്‌സിലെ അദ്ധ്യാപകരായ ഹാഫിദ് അഡ്വ. ഗുഫ്രാന്‍, ഹാഫിദ്: ഷെയ്ഖ് യൂസുഫ്, ഹാഫിദ് അഡ്വ.ഫര്‍ഹാന്‍, ഹാഫിദത്ത് :ലിയാന, ഹാഫിദത്: റിഫാന, ഹാഫിദത്: ഉമ്മു സുലൈം, ഹാഫിദത്: സൈനബ അഫ്രിന്‍, ഹാഫിദത്: മറിയം, ഹാരിസ് ഒറ്റപ്പാലം എന്നിവരും പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം കുട്ടികള്‍ ചേര്‍ന്ന് പഠിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സില്‍ പ്രഗധ്ഭരായ ഹഫീദീങ്ങളും വിവിധ മേഖലകളില്‍ കഴിവുള്ളവരുമായ അധ്യാപകരാണ് ക്ളാസ്സുകള്‍ നിയന്ത്രിക്കുന്നത്. വിവിധങ്ങളായ പ്രോഗ്രാമുകള്‍ കോഴ്‌സിനോട് ചേര്‍ന്ന് നടപ്പില്‍ വരുത്തിയിട്ടുണ്ട്. ആഴ്ചയില്‍ 3 ദിവസം നടക്കുന്ന ക്ളാസ്സുകള്‍ അതാതു ദിവസം 2 മണിക്കൂര്‍ ആയിരിക്കും ഉണ്ടായിരിക്കുക.

പുതിയ ക്ളാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ജനുവരി മുതല്‍ ആരംഭിച്ചു കഴിഞ്ഞതായി സംഘാട കര്‍ അറിയിച്ചു. മുതിര്‍ന്നവരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹിഫ്ദ് പഠിക്കാനുള്ള സൗകര്യവും ഈ വര്ഷം മുതല്‍ തുടക്കം കുറിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 50931155 /66019179 അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.alhudahifd.com)

Most Popular