Tuesday, May 18, 2021
Home Gulf Qatar ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ സംപ്രേക്ഷണാവകാശം വീണ്ടും ദോഹ ആസ്ഥാനമായ ചാനലിന്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ സംപ്രേക്ഷണാവകാശം വീണ്ടും ദോഹ ആസ്ഥാനമായ ചാനലിന്‌

ദോഹ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ സംപ്രേക്ഷണാവകാശം ദോഹ ആസ്ഥാനമായ ബീന്‍ സ്പോര്‍ട്സ് ചാനലിനെന്ന് സൂചന. മിഡില്‍ ഈസ്റ്റിലെയും ഉത്തര ആഫ്രിക്കയിലെയും രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ‘മെന’ പ്രദേശത്തെ ലീഗ് സംപ്രേക്ഷണ അവകാശമാണ് ഖത്തറിന്റെ ബീന്‍ സ്പോര്‍ട്സ് ചാനല്‍ കരസ്ഥമാക്കിയിരിക്കുന്ന്താണെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ ലണ്ടനിലെ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 500 മില്യണ്‍ ഡോളറിനാണ് 2025 വരെയുള്ള കരാര്‍ ബീന്‍ സ്പോര്‍ട്സ് ഒപ്പുവച്ചിരിക്കുന്നത്.

ബീന്‍ സ്പോര്‍ട്സ് ലീഗ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ പ്രകടിപ്പിക്കുന്ന പ്രൊഫഷനിലസവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ റിച്ചാര്‍ഡ് മാസ്റ്റേഴ്സ് ലണ്ടനില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ലീഗ് സ്പോണ്‍സര്‍മാരായ എല്ലാ കമ്പനികളും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലീഗ് മത്സരങ്ങള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ അനുമതി ലഭിച്ചതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് ബീന്‍ സ്പോര്‍ട്സ് മേധാവി നാസര്‍ അല്‍ ഖലീഫ പ്രാദേശിക പത്രത്തിനോട് വ്യക്തമാക്കി.

Most Popular