Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ ഈ വര്‍ഷമവസാനത്തോടെ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഗഡു എത്തും

ഖത്തറില്‍ ഈ വര്‍ഷമവസാനത്തോടെ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഗഡു എത്തും

ദോഹ: ഖത്തറിലേക്ക് ഈ വര്‍ഷമവസാനത്തോടെ തന്നെ ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ഗഡു എത്തിച്ചേരും. ഇക്കാര്യം ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി നിവാരണ വിഭാഗം മേധാവി ഡോക്ടര്‍ ഹമദ് അല്‍ റുമൈഹി കഴിഞ്ഞ ദിവസം ഖത്തറിലെ അല്‍ റയ്യാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വ്യക്തമാക്കിയകത്.

2021 ആദ്യ വാരത്തോടെ ഖത്തറിലേക്ക് വാക്സിന്റെ കൂടുതല്‍ തോതിലുള്ള ഡോസുകള്‍ എത്തിച്ചേരും. കോവിഡ് വാക്സിനായി ഫൈസര്‍ അധികൃതരുമായി ഏറ്റവുമാദ്യം കരാറില്‍ ഏര്‍പ്പെട്ട രാഷ്ട്രങ്ങളിലൊന്നാണ് ഖത്തര്‍. കൊവിഡിനെതിരെ 90 ശതമാനമാണ് ഫൈസര്‍ വാക്സിന്റെ പ്രതിരോധ ശേഷിയെങ്കില്‍ ഖത്തര്‍ കരാറുണ്ടാക്കിയ മറ്റൊരു മരുന്ന് കമ്പനിയായ മോഡേണ കമ്പനിയുടെ വാക്സിന്‍ 94 ശതമാനം പ്രതിരോധ ശേഷിയാണ് അവകാശപ്പെടുന്നത്.

Most Popular