Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകീട്ട് പുറപ്പെടും; 183 യാത്രക്കാര്‍

ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകീട്ട് പുറപ്പെടും; 183 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് വൈകീട്ട് 7.05ന് പുറപ്പെടും. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 183 യാത്രക്കാരാണുണ്ടാവുക. തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് കഴിഞ്ഞ ദിവസം ഐസിസിയില്‍ വിതരണം ചെയ്തിരുന്നു. 766 റിയാലാണ് ടിക്കറ്റ് നിരക്ക്

യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തില്ല. തെര്‍മല്‍ സ്‌ക്രീനിങ് മാത്രം നടത്തിയാണ് വിമാനത്തില്‍ കയറ്റുക. 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ പിറകിലെ ഏതാനും സീറ്റുകള്‍ ഒഴിച്ചിടും. ചുമ പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റി ഇരുത്തുന്നതിനു വേണ്ടിയാണ് ഇത്.

മെയ് 7ന് ആയിരുന്നു ദോഹ-കൊച്ചി വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക തടസ്സങ്ങള്‍ കാരണം ഒമ്പതിലേക്കു മാറ്റുകയായിരുന്നു.

ദോഹയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം മെയ് 10ന് വൈകിട്ട് നാലിനാണ് ആണ് പുറപ്പെടുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് വിമാനം. ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. അര ലക്ഷത്തോളം പേരാണ് നാട്ടിലേക്കു മടങ്ങനായി ഇതിനകം രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ പകുതിയോളം മലയാളികളാണ്.

The first flight with expatriates returning from Qatar will leave at 7.05 pm today.


 

Most Popular