Saturday, April 10, 2021
Home Gulf Qatar ഖത്തറിലെ ഏതാനും സ്‌കൂളുകളില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം

ഖത്തറിലെ ഏതാനും സ്‌കൂളുകളില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം

ദോഹ: ഖത്തറിലെ മൂന്ന് സ്‌കൂളുകളില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റീന്‍ കാലയളവില്‍ ഈ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് സ്‌കൂളുകളിലെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

തുമാമയിലെ അമേരിക്കന്‍ അക്കാദമി സ്‌കൂള്‍, ഖത്തര്‍ ഫൗണ്ടേഷന്‍ കീഴിലെ താരിഖ് ബിന്‍ സിയാദ് സ്‌കൂള്‍, സുബൈദ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിവടങ്ങളിലാണ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്. മേല്‍ പറഞ്ഞ സ്‌കൂളുകളില്‍ അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചിരിക്കുന്നത് എന്നാണ് വിവരം. രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ പോകാനാണ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളുകള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

Most Popular