
ഖത്തറില്‍ 38 സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി പി.സി.ആര് പരിശോധന നടത്താം: പൊതുജനാരോഗ്യ മന്ത്രാലയം
HIGHLIGHTS
ഓക്ടോബറില്‍ മന്ത്രാലയം 32 സ്വകാര്യ ക്ലിനിക്കുകള്‍ക്ക് പി.സി. ആര് ടെസ്റ്റുകള്‍ നടത്തുവാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് 32 ല്‍ നിന്ന് 38 ആക്കി ഉയര്‍ത്തിയത്.
ദോഹ: ഖത്തറില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് പുറെമ 38 സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി കോവിഡ് പി. സി. ആര്. ടെസ്റ്റ് നടത്താമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പി.സി. ആര് ടെസ്റ്റുകള്‍ നടത്താന്‍ അനുമതിയുള്ള സ്വകാര്യ ക്ലിനിക്കുകളുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓക്ടോബറില്‍ മന്ത്രാലയം 32 സ്വകാര്യ ക്ലിനിക്കുകള്‍ക്ക് പി.സി. ആര് ടെസ്റ്റുകള്‍ നടത്തുവാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് 32 ല്‍ നിന്ന് 38 ആക്കി ഉയര്‍ത്തിയത്.