ദോഹ: വിനോദസഞ്ചാര കേന്ദ്രമായ അല്‍ സുബാര ആര്‍ക്കിയോളജിക്കല്‍ സൈറ്റ് വാരാന്ത്യങ്ങളില്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദോഹയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അല്‍ സുബാര. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം. ഈ ശൈത്യകാലത്ത് വാരാന്ത്യ അവധി ദിവസങ്ങളില്‍ ഔട്ടിംഗുകള്‍ക്ക് അനുയോജ്യമായ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടരുതെന്ന് നിരവധി പേര് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമമായ ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്തു. വാരാന്ത്യങ്ങളിലെ അവധി ദിവസങ്ങളില്‍ അല്‍ സുബാര ഫോര്‍ട്ടും മറ്റ് പുരാവസ്തു കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തുന്ന നിരവധി സന്ദര്‍ശകരാണ് നിരാശരായി മടങ്ങുന്നത്.