Saturday, April 17, 2021
Home Gulf Qatar ഖത്തറിനെതിരായ സൗദി ഉപരോധം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സൈനിക ആക്രമണ പദ്ധതി പൊളിഞ്ഞത് അമേരിക്കന്‍ ഇടപെടലില്‍-വെളിപ്പെടുത്തലുമായി...

ഖത്തറിനെതിരായ സൗദി ഉപരോധം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സൈനിക ആക്രമണ പദ്ധതി പൊളിഞ്ഞത് അമേരിക്കന്‍ ഇടപെടലില്‍-വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

ദോഹ: ഖത്തറിനെതിരേ സൗദി സഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. പ്രമുഖ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബ്രാഡ്‌ലി ഹോപ് രചിച്ച ‘ബ്ലഡ് ആന്‍ഡ് ഓയില്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിക്കാനുള്ള തീരുമാനം മാര്‍ച്ച് 22നാണ് സൗദിയുടെ നേതൃത്വത്തില്‍ ധാരണയായത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ റിയാദ് സന്ദര്‍ശനത്തിന് ശേഷം ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചത് യാദൃശ്ചികമായി ഉണ്ടായ സംഭവമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പുസ്തകത്തില്‍ പറയുന്നു.

വാഷിംഗ്ടണിലെ സൗദി എംബസി നയതന്ത്രജ്ഞനായ അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് ഖത്തര്‍ ഉപരോധത്തിന്റെ മുഖ്യ ആസൂത്രകന്‍. തീവ്രവാദ ആരോപണം, ലോക കപ്പില്‍ അഴിമതി, മുസ്ലിം ബ്രദര്‍ ഹുഡ് ബന്ധം തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും ചര്‍ച്ചക്ക് വിഷയമാക്കേണ്ടതെന്ന് സൗദിയുടെ കാര്‍മികത്വത്തില്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.

2017 ജൂണിന് ശേഷം ഖത്തറില്‍ സൈനിക ആക്രമണം നടത്താനും സൗദി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, വൈറ്റ്ഹൗസ് ഇടപെടലിനെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കപ്പെട്ടെന്നും ‘ബ്ലഡ് ആന്‍ഡ് ഓയില്‍’ എന്ന പുസ്തകം വിശദീകരിക്കുന്നു.


 

Most Popular