ദോഹ: മെക്കനീസ് സെന്ററില്‍ ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയതായി ഡിസ്കവര് ഖത്തര്‍ അറിയിച്ചു. ഇക്കാര്യം ഡിസ്ക്കവര്‍ ഖത്തറിന്റെ വെബ്സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്.
രാജ്യത്തേക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കുറഞ്ഞ വരുമാനമുള്ള ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റീന് സൗകര്യം ഇവിടെയാണ്.
നേരത്തെ 700 റിയാലാണ് സെക്യൂരിറ്റി ഡെപോസിറ്റായി വാങ്ങിയത്. മൂന്ന് മാസം കഴിഞ്ഞാണ് ഇത് തിരികെ ലഭിച്ചിരുന്നത്.