Saturday, April 17, 2021
Home Gulf Qatar സുഗതകുമാരി ടീച്ചറുടെ കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

സുഗതകുമാരി ടീച്ചറുടെ കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കവയത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് മലയാളം മിഷന്‍ ഖത്തര്‍ സംഘടിപ്പിച്ച സുഗതകുമാരി ടീച്ചറുടെ കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ പ്രീതിക സതീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനുധ സുരേഷും, അവ്‌നി അനീഷും പങ്കുവെച്ചു. സീനിയര്‍ വിഭാഗത്തില്‍ ശ്രീനന്ദ മേനോന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ശിവാനി മേനോന് ലഭിച്ചു. മൂന്നാം സ്ഥാനം വിദ്യുത് വിനോദും അനഘ സുരേഷും പങ്കുവെച്ചു. മലയാളം മിഷന്‍ ഖത്തര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നിന്നും മത്സരിച്ചു വിജയിച്ച ഏഴു പേരില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ മാര്‍ച്ച് 6, 7 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ മലയാളം മിഷന്‍ ഖത്തറിനെ പ്രതിനിധീകരിച്ചു പങ്കെടുക്കും. മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗ്ഗാദാസ്, അധ്യക്ഷന്‍ മധു അഭിമന്യു, സെക്രെട്ടറി സന്ധ്യ സന്ദീപ്, വൃന്ദ സതീഷ് തുടങ്ങിയവര്‍ ആണ് മത്സരങ്ങള്‍ക്ക് ഏകോപനം നടത്തിയത്.

 

Most Popular