Monday, April 12, 2021
Home Gulf Qatar രാജ്യത്ത് രോഗികളുടെ എണ്ണം 3000ന് അടുത്ത് മാത്രം; ഖത്തറിലെ മൂന്നാമത്തെ കോവിഡ് ആശുപത്രിയും അടച്ചു

രാജ്യത്ത് രോഗികളുടെ എണ്ണം 3000ന് അടുത്ത് മാത്രം; ഖത്തറിലെ മൂന്നാമത്തെ കോവിഡ് ആശുപത്രിയും അടച്ചു

ദോഹ: ഖത്തറിലെ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ മൂന്നാമത്തെ കോവിഡ് ആശുപത്രിയും അടച്ചു. കോവിഡ് ചികില്‍സാ കേന്ദ്രമായിരുന്ന ലെബ്‌സയ്യര്‍ ഫീല്‍ഡ് ഹോസ്പിറ്റലാണ് അടച്ചത്. ഇത് ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റി.

ആശുപത്രി അടച്ചുപൂട്ടുന്നതിന്റെ ആഘോഷത്തിനായി ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും ഉദ്യോഗസ്ഥര്‍ ഒത്തുചേര്‍ന്നു. കോവിഡ് വ്യാപന വേളയിലുടനീളം ആരോഗ്യ മേഖലയ്ക്കു പ്രതിരോധ മന്ത്രാലയം നല്‍കിയ സഹകരണത്തിന് മന്ത്രി നന്ദി അറിയിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളെയും പോലെ രോഗത്തിന്റെ രണ്ടാം വരവിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ രാജ്യം നടത്തുമ്പോള്‍ പ്രതിരോധ വിഭാഗത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

അല്‍ ശഹാനിയക്ക് സമീപം ദുഖാന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ലെബ്‌സയ്യര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 504 ബെഡ്ഡുകളാണുള്ളത്. ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഇവിടെ 170ഓളം നഴ്‌സമുമാരും 25 ഡോക്ടര്‍മാരുമാണ് സേവനമനുഷ്ടിച്ചത്. കോവിഡിന്റെ പാരമ്യത്തില്‍ ഇവിടെ 500ഓളം രോഗികളുണ്ടായിരുന്നു. കോവിഡ് ചികില്‍സാ കേന്ദ്രങ്ങളായിരുന്ന റാസ് ലഫാന്‍, മിസഈദ് ഹോസ്പിറ്റലുകള്‍ അടച്ചതിന് പിന്നാലെയാണ് ലെബ്‌സയ്യറും പൂട്ടിയത്.

Third COVID-19 hospital converted to isolation facility in Qatar

Most Popular