Monday, June 14, 2021
Home Gulf Qatar ഖത്തറില്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയവും പൂര്‍ത്തിയായി

ഖത്തറില്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയവും പൂര്‍ത്തിയായി

ദോഹ: എജുക്കേഷന്‍ സിറ്റിയിലെ ഫിഫ വേള്‍ഡ് കപ്പ് 2022 സ്റ്റേഡിയം പൂര്‍ത്തിയായതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി അറിയിച്ചു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിനായി പണി പൂര്‍ത്തിയാവുന്ന മൂന്നാമത്തെ സ്റ്റേഡിയമാണിത്. പുതുക്കിപ്പണിത ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം 2017ലും അല്‍ ജനൂബ് സ്റ്റേഡിയും 2019ലും പൂര്‍ത്തിയായിരുന്നു.

നിശ്ചിയിക്കപ്പെട്ട തിയ്യതിക്കകമാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയവും പൂര്‍ത്തിയായിരിക്കുന്നത്. സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ജൂണ്‍ 15ന് ലൈവ് പ്രോഗ്രാമായി നടക്കും. കോവിഡ് പ്രതിസന്ധിക്കാലത്തും സ്റ്റേഡിയത്തിന് വേണ്ടി അധ്വാനിച്ച തൊഴിലാളികളെ ആദരിക്കുന്നതായിരിക്കും ചടങ്ങ്. കോവിഡ് അനന്തര കാലത്തെ കായിക മേഖലയുടെ ഭാവി, മാനസികാരോഗ്യം, ഫുട്‌ബോള്‍ ഫാന്‍സിന്റെ അനുഭവം എന്നിവ കൂടി ചര്‍ച്ച ചെയ്യുന്നതായിരിക്കും പരിപാടി.

Third FIFA World Cup 2022 stadium completed


 

Most Popular