Tuesday, May 18, 2021
Home Newsfeed മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി; രണ്ട് ദിവസത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത് നാലുപേര്‍

മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി; രണ്ട് ദിവസത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത് നാലുപേര്‍

ദോഹ: മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. കൂട്ടായി പുതിയകത്ത് അഫ്‌സല്‍(39) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. മലപ്പുറം ഡിസിസി സെക്രട്ടറി അഡ്വ. നസറുള്ള സഹോദരനാണ്.

ഭാര്യ: ജസീറ. മക്കള്‍: ആയിഷ ലിയാ, അനാന്‍ അബുബക്കര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അതേസമയം, ഖത്തറില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം നാലു മലയാളികളാണ് ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ചതെന്നത് ആശങ്ക ഉയര്‍ത്തുന്നു. പത്തനംതിട്ട സ്വദേശി ഷിബു കെ പാപ്പച്ചന്‍, മലപ്പുറം സ്വദേശി അബ്ദുല്ല ഹാജി, തൃശൂര്‍ സ്വദേശി സാദിഖലി എന്നിവരാണ് ഹൃദയാഘാതം മൂലം മരിച്ച മറ്റ് മലയാളികള്‍. ഒരാഴ്ച്ചയ്ക്കിടെ വേറെയും മലയാളികള്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതില്‍ പലരും കോവിഡ് ബാധ വന്ന് അസുഖം ഭേദമായതിന് പിന്നാലെയാണ് മരിച്ചത്.

Most Popular