Wednesday, August 4, 2021
Home VIDEO News Video ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം

ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ ട്രാവല്‍ നയമനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിക്കുകയുള്ളൂ. ഇനി എന്തെങ്കിലും കാരണവശാല്‍ വിസ ലഭിച്ചാലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൂടാതെ ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് നിര്‍ബന്ധമായും ഇഹ്തിറാസ് വൈബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു . ഖത്തറിന്റെ പുതിയ യാത്രാ നയം ഇന്നലെ പ്രാബല്യത്തില്‍ വന്നതു മുതല്‍ പ്രീ-രജിസ്‌ട്രേഷന്‍ നിബന്ധന കടുപ്പിച്ചിരിക്കുകയാണ്. എല്ലാ യാത്രക്കാരും ഇഹ്തിറാസില്‍ പ്രീ-രെജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തര്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു.

പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിസ കോപ്പി ഹാജറാക്കിയാല്‍ വിദേശത്തേക്ക് പോകുന്നവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ കേരളത്തിലുളളതിനാല്‍ ഈ വിഷയത്തില്‍ മലയാളികള്‍ക്ക് പ്രയാസമുണ്ടായേക്കില്ല എന്നാണ് അറിയുന്നത്. വാക്‌സിനെടുത്ത രക്ഷിതാക്കളെ അനുഗമിക്കുന്ന ഖത്തറില്‍ താമസ വിസയുള്ള പതിനേഴ് വയസില്‍ താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ 10 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Most Popular