Sunday, June 20, 2021
Home Newsfeed ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 700 കവിഞ്ഞു; ഇന്ന് 3 മരണം കൂടി

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 700 കവിഞ്ഞു; ഇന്ന് 3 മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 412 പേര്‍ രോഗമുക്തി നേടി. 627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 93 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 15,211 ആയി. ഇന്ന് 211 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1590 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

രാജ്യത്ത് ഇന്ന് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 43ഉം 57ഉം 69ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 289. രാജ്യത്ത് ഇതുവരെ 179,184 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 163,684 പേര്‍ രോഗമുക്തി നേടി.

Most Popular