Monday, September 27, 2021
Home Gulf Qatar കോവിഡ്: ഖത്തറില്‍ ഇന്ന് മൂന്ന് മരണം കൂടി; 1751 പേര്‍ക്ക് രോഗബാധ

കോവിഡ്: ഖത്തറില്‍ ഇന്ന് മൂന്ന് മരണം കൂടി; 1751 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. 52ഉം 62ഉം 65ഉം വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 26 ആയി. ഖത്തറില്‍ കോവിഡ് മൂലമുള്ള മരണസംഖ്യ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടിയെ ഒമ്പതുപേരാണ് രാജ്യത്ത് മരിച്ചത്.

പുതുതായി 1751 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 45465 ആയി. 35076 പേരാണ് ചികില്‍സയില്‍ ഉള്ളത്.

അതിനിടെ 1193 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ 10,363 ആയി. 295 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 22 പേരെ ഐസിയുവിലേക്ക് മാറ്റി. ആകെ 202 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

Three deaths, 1193 recoveries and 1751 new Covid-19 cases in Qatar

Most Popular