Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ 40 കിലോ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ഖത്തറില്‍ 40 കിലോ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ദോഹ: 40 കിലോയോളം മയക്കുമരുന്നുമായി ഏഷ്യക്കാരായ മൂന്നുപേരെ ഖത്തര്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടി. ഇവരില്‍ നിന്ന് 29 കിലോഗ്രാം ഹഷീഷ്, 10.2 കിലോഗ്രാം മെതാംഫെറ്റാമിന്‍ എന്നിവ പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

Three individuals arrested for drug trafficking

Most Popular