Thursday, September 23, 2021
Home Newsfeed ഖത്തറിലെ മൂന്ന് ലോക കപ്പ് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനം തുറക്കും

ഖത്തറിലെ മൂന്ന് ലോക കപ്പ് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനം തുറക്കും

ദോഹ: 2022 ലോക കപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന മൂന്ന് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ തുറക്കുന്നു. ഫിഫ അറബ് കപ്പിന്റെ ഭാഗമായാണ് മൂന്നു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുക.

അല്‍ഖോറിലെ അല്‍ബൈത്ത്, ദോഹ കോര്‍ണിഷിനോടു ചേര്‍ന്നുള്ള റാസ് അബൂ അബൂദ്, ദോഹ നഗരത്തിന് സമീപമായുള്ള അല്‍ തുമാമ എന്നീ മൂന്നു സ്റ്റേഡിയങ്ങളാണ് അറബ് കപ്പിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്നത്. 2022 ലോകകപ്പിലെ എട്ടു സ്റ്റേഡിയങ്ങളില്‍ ഈ മൂന്നു സ്റ്റേഡിയങ്ങളെ കൂടാതെ ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്ലാണ് ഉദ്ഘാടനം ചെയ്യാനുള്ളത്.
al byte stadium

ആറു ലോക കപ്പ് സ്റ്റേഡിയങ്ങളിലായാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ALSO WATCH

 

Most Popular