Saturday, July 24, 2021
Home Newsfeed തൃശൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു

തൃശൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60)യാണ് മരിച്ചത്. കെഎംസിസി കയ്പമംഗലം ഭാരവാഹിയായിരുന്ന അഷ്‌റഫ് ഇടശ്ശേരിയുടെ സഹോദരനാണ്.

ഇന്ന് രാവിലെ ഖത്തറില്‍ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഖത്തറില്‍ വാഹനങ്ങളുടെ റിക്കവറി ജോലികള്‍ ചെയ്തുവരികയായിരുന്നു.

ഭാര്യ: സക്കീന. മക്കള്‍: ഷെബിന്‍, ഷെഫിന്‍, ശഹീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Most Popular