Sunday, June 20, 2021
Home Newsfeed ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു

ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികില്‍സയിലായിരുന്നു തൃശൂര്‍ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്. ഖത്തറിലെ ക്യൂ കാരവന്‍, വണ്‍ സോണ്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിഗ് ഡയറക്ടര്‍ ആയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 23 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ഹനീഫയുടെയും സുബൈദയുടെയും മകനാണ്. നസീറയാണ് ഭാര്യ, മുഹമ്മദ് റിന്‍ഷാന്‍, മുഹമ്മദ് സിനാന്‍, വഫ എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Most Popular