Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ വേലിയേറ്റ സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഖത്തറില്‍ വേലിയേറ്റ സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ദോഹ: അടുത്ത ദിവസങ്ങളിലെ കാലാവസ്ഥയുടെ പ്രത്യേകതയാല്‍ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാല്‍ ബീച്ചുമായി ബന്ധപ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മുതല്‍ ഞായറാഴ്ച വരെ വേലിയേറ്റസാധ്യതയുണ്ട്. രണ്ടു മീറ്ററോളം വേലിയേറ്റത്തിനാണ് സാധ്യത. തെക്ക് കിഴക്ക് ഭാഗത്തേക്കായി കാറ്റുണ്ടാകുന്നതിനാലാണിത്. ഇതിനാല്‍ കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം. നീന്തല്‍, ബോട്ട് യാത്ര, സ്‌കൂബ ഡ്രൈവിങ്, ഫ്രീ ഡ്രൈവിങ്, സര്‍ഫിങ്, മീന്‍പിടിത്തം, വിന്‍ഡ് സര്‍ഫിങ് എന്നിവ ഈ ദിവസങ്ങളില്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബീച്ചുകളുടെ ഓരം കടല്‍വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പൗരന്‍മാരും താമസക്കാരും ബീച്ചുമായി ബന്ധപ്പെടുമ്പോഴും ഏറെ ശ്രദ്ധിക്കണം.

ആഴ്ച അവസാനദിനങ്ങളില്‍ മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കുമെന്നും ചൂടുകുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. മേഘാവൃതമായ പകലുകളും ചൂടുകുറഞ്ഞ രാത്രികളുമായിരിക്കും. അടുത്ത രണ്ടു ദിവസങ്ങളിലെ കൂടുതല്‍ ചൂട് 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വെള്ളിയാഴ്ച കിഴക്കുനിന്ന് തെക്കോട്ട് അഞ്ചുമുതല്‍ 15 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റടിക്കും. ശനിയാഴ്ച തെക്ക്കിഴക്കന്‍ ദിശയില്‍ അഞ്ച് നോട്ടിക്കല്‍ മൈലിനും പതിനഞ്ചിനും ഇടയില്‍ കാറ്റടിക്കും.

ഇന്ന്‌ന രണ്ട് മീറ്റര്‍ ഉയരത്തില്‍ വരെ കടലില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ നാല് മീറ്റര്‍ വരെ തിരയടിക്കും. ശനിയാഴ്ച രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ കടലില്‍ തിരമാലയുണ്ടാകും. ഇത് മൂന്ന് മീറ്റര്‍ വരെയാകും. തീരപ്രദേശത്ത് ഇത് അഞ്ചടി വരെയാകാം. നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയാണ് വെള്ളിയാഴ്ചത്തെ കാഴ്ചാപരിധി. ശനിയാഴ്ച ഇത് മൂന്ന് കിലോമീറ്ററിനും എട്ടു കിലോമീറ്ററിനും ഇടയില്‍ ആകും.

രാജ്യത്ത് ചൂട് കുറഞ്ഞുവരുന്നതിനാല്‍ അവധി ദിനങ്ങളായ വെള്ളിയും ശനിയും കുടുംബങ്ങളോടൊത്ത് ബീച്ചുകളില്‍ പോയി ഉല്ലസിക്കുന്നത് പതിവാണ്. ഇത്തരക്കാര്‍ കാലാവസ്ഥ അറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Most Popular