ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. നാല് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക. ജൂണ്‍ 15ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ചില മസ്ജിദുകള്‍ തുറക്കും. രണ്ടാം ഘട്ടം ജൂലൈ 1നും മൂന്നാം ഘട്ടം ആഗസ്ത് 1നും ആരംഭിക്കും. അവസാന ഘട്ടം സപ്തംബര്‍ 1നാണ് ആരംഭിക്കുക.
ദോഹയിലേക്ക് മടങ്ങുന്നര്ക്ക് രണ്ടാഴ്ച്ച സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാരന്റൈന് നിര്‍ബന്ധമായിരിക്കും.
ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ടം
1. അത്യാവശ്യ സാഹചര്യത്തില്‍ വിദേശയാത്ര അനുവദിക്കും
2. 30 ശതമാനം ശേഷിയോട് കൂടി മാളുകള്‍ ഭാഗികമായി തുറക്കും
3. നിശ്ചിത മസ്ജിദുകള്‍ തുറക്കും(ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല). മസ്ജിദുകളുടെ പട്ടിക പിന്നീട്
4. ദോഹയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സ്വന്തം ചെലവില്‍ രണ്ടാഴ്ച്ച ഹോട്ടല്‍ ക്വാരന്റീന് നിര്‍ബന്ധം
5. ഷോപ്പിങ് സെന്ററുകളിലെ ചെറിയ വലുപ്പത്തിലുള്ള(300 ചതുരശ്ര മീറ്ററില്‍ താഴെ) തുറക്കും. മൊത്തം ഷോപ്പിങ് കോംപ്ലക്സിന്റെ 30 ശതമാനം ഷോപ്പുകളാണ് അനുവദിക്കുക
6. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം അനുവദിക്കും
7. പാര്‍ക്കുകളില്‍ പരിമിതമായ വ്യായാമ സൗകര്യം
8. പ്രൊഫഷനല്‍ കായിക താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് ഹാളുകള്‍
ആദ്യ രണ്ട് ഘട്ടങ്ങളില്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ വീട് വിട്ട് ഇറങ്ങരുത്
Time has come to gradually lift COVID-19 restrictions in Qatar: Khater