Monday, May 10, 2021
Home Newsfeed കോവിഡ് മഹാമാരിക്കാലത്ത് സുരക്ഷിതമായി ഷോപ്പിങ് നടത്താന്‍ എന്തൊക്കെ ചെയ്യാം

കോവിഡ് മഹാമാരിക്കാലത്ത് സുരക്ഷിതമായി ഷോപ്പിങ് നടത്താന്‍ എന്തൊക്കെ ചെയ്യാം

ദോഹ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഖത്തറില്‍ ഉള്‍പ്പെടെ രൂക്ഷമായി തുടരുകയാണല്ലോ. ഈ സമയത്ത് വീട്ടില്‍ ഇരിക്കുന്നതാണ് ഏറ്റവും നല്ലതെങ്കിലും അത്യാവശ്യ ഷോപ്പിങുകള്‍ക്കും മറ്റും പുറത്തുപോകേണ്ടി വരും. കോവിഡ് കാലത്തും എങ്ങിനെ ഷോപ്പിങ് സുരക്ഷിതമാക്കാമെന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലം.

1. സാധാരണ ഗതിയില്‍ തിരക്കുണ്ടാവാന്‍ സാധ്യതയില്ലാത്ത സമയം തിരഞ്ഞെടുക്കുക
2. ഷോപ്പിങിന് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
3. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കാത്ത വസ്തുക്കളില്‍ തൊടാതിരിക്കുക
4. സ്‌റ്റെറിലൈസ് ചെയ്ത വൈപ്പുകള്‍ ഉപയോഗിച്ച് ഷോപ്പിങ് കാര്‍ട്ടിന്റെ പിടികള്‍ അണുവിമുക്തമാക്കുക
5. മറ്റുള്ളവരില്‍ നിന്ന് ഒന്നര മീറ്റര്‍ അകലം പാലിക്കുക
6. ഷോപ്പിങിനിടെ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക
7. സ്റ്റെറിലൈസ് ചെയ്ത ടിഷ്യു കൊണ്ട് കാനുകള്‍ തുടക്കുക
8. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുക
9. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകുക
ALSO WATCH

 

Most Popular