Saturday, June 19, 2021
Home News ഖത്തറിൽ പ്രവാസിയായിരുന്ന തിരൂര്‍ സ്വദേശി നിര്യാതനായി

ഖത്തറിൽ പ്രവാസിയായിരുന്ന തിരൂര്‍ സ്വദേശി നിര്യാതനായി

ദോഹ: ഖത്തറിൽ പ്രവാസിയായിരുന്ന തിരൂര്‍ സ്വദേശി നിര്യാതനായി. മലപ്പുറം തിരൂര്‍ മങ്ങാട് റോഡിന് സമീപം താമസിക്കുന്ന കുളങ്ങര വീട്ടില്‍ ഫാസിലാണ്(38) മരണപ്പെട്ടത്. പൂക്കയില്‍ കള്ളിയത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു മുൻപ് താമസം. ഒന്പത് വർഷമായി ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം ഒരു വര്ഷം മുൻപാണ് നാട്ടിലെത്തിയത്. കോവിഡ് സാഹചര്യം മൂലം തിരികെ വരാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ: ലുബ്ന​. രണ്ട്​ ​പെണ്‍കുട്ടികളുണ്ട്​. പിതാവ്​: കെ.വി. മുഹമ്മദ് കുട്ടി (തിരൂര്‍ ബസ്​സ്​റ്റാന്‍റിലെ ഷൂബസാര്‍ സ്റ്റോർ മുന്‍ഉടമ).ഖത്തറിലെ യാസ്​ ഖത്തര്‍ കൂട്ടായ്​മ അംഗമാണ്​.

Most Popular