Saturday, September 18, 2021
Home Gulf ഖത്തറില്‍ ഇന്ന് 254 പേര്‍ക്ക് പുതുതായി കൊവിഡ്

ഖത്തറില്‍ ഇന്ന് 254 പേര്‍ക്ക് പുതുതായി കൊവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 254 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.  ഇതില്‍ 36 പേര്‍  രാജ്യത്തിനു പുറത്തു നിന്നും എത്തിയവരാണ്. 269 പേരാണ് രാജ്യത്ത് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 127,868 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 229 പേരാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,868 പേരാണ്. 34 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular