Sunday, September 19, 2021
Home Newsfeed ടോക്കിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ ടീമിന് വിജയാശംസ നേര്‍ന്ന് ഐഎസ്‌സി

ടോക്കിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ ടീമിന് വിജയാശംസ നേര്‍ന്ന് ഐഎസ്‌സി

ദോഹ: ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഖത്തര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍(ഐഎസ്സി) ആശംസകള്‍ നേര്‍ന്നു. ഐസിസി അശോകാ ഹാളില്‍ നടന്ന ചിയര്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

കുട്ടികള്‍ ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നു. ഐഎസ്സി കോര്‍ഡിനേറ്റിങ് ഓഫീസര്‍ ക്യാപ്റ്റന്‍ അത്ല മോഹന്‍, ഐഎസ്സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐഎസ്സി ഉപദേശകകൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ഈസ എന്നിവരും കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.

 

Most Popular