Thursday, June 17, 2021
Home Gulf Qatar മെത്രാഷ്-2 ആപ്പില്‍ ആക്‌സിഡന്റ് ക്ലെയിം സേവനവും

മെത്രാഷ്-2 ആപ്പില്‍ ആക്‌സിഡന്റ് ക്ലെയിം സേവനവും

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന ആപ്പ് ആയ മെത്രാഷ് 2ല്‍ ആക്‌സിഡന്റ് ക്ലെയിം സേവനത്തിന് തുടക്കം കുറിച്ചു. ചെറിയ അപകടങ്ങള്‍ നടന്നാല്‍ അജ്ഞാതരായ വ്യക്തികള്‍ക്കെതിരേ ആക്‌സിഡന്റ് റിപോര്‍ട്ട് രജിസ്റ്റിര്‍ ചെയ്യുന്നതിന് ഈ സേവനം ഉപയോഗിക്കാം.

പോലിസിന്റെ സാന്നിധ്യം ആവശ്യമുള്ള ഗുരുതര അപകടങ്ങള്‍ അല്ലാത്ത എല്ലാ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സേവനങ്ങളും ഇതിനകം മെത്രാഷ് ആപ്പില്‍ ഉള്‍ക്കൊള്ളിച്ചതായി മിഡിയ ആന്റ് ട്രാഫിക് അവയര്‍നസ് ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉബൈദ പറഞ്ഞു.

Most Popular