Saturday, May 15, 2021
Home Newsfeed ഒരു ടയറില്ലാതെ ഓടിയ വാഹനം ഖത്തര്‍ പോലിസ് പിടിച്ചെടുത്തു

ഒരു ടയറില്ലാതെ ഓടിയ വാഹനം ഖത്തര്‍ പോലിസ് പിടിച്ചെടുത്തു

ദോഹ: മുന്‍വശത്തെ ടയറുകളിലൊന്ന് ഇല്ലാതെ ഓടിയ വാഹനം ഖത്തര്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്തു. ടയറില്ലാതെ ഓടുന്ന വാഹനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ടയറില്ലാതെ വീലിന്റെ റിം റോഡില്‍ സ്പര്‍ശിക്കുമ്പോള്‍ തീപ്പൊരി ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. വാഹനം പിടിച്ചെടുത്തതായും ഉടമയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
qatar traffic1

Most Popular